പ്രതിരോധിക്കാം കൊറോണയെ!!
നമ്മുടെ നന്മക്കും നാടിന്റെ നന്മക്കും വേണ്ടി സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കൊറോണ എന്ന മഹാമാരിയെ നാം ഓരോരുത്തരും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാവണം. തെരുവിൽ ഇറങ്ങി കൂട്ടം കൂടി പ്രതിരോധം തീർക്കുക അല്ല വേണ്ടത്. വീട്ടിൽ ഇരുന്നു കൊണ്ട് പ്രതിരോധം തീർക്കാൻ ആണ് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ പറയുന്നത്. മാനസികമായി അടുപ്പം പാലിച്ചു കൊണ്ട് സാമൂഹികമായി അകലം പാലിക്കുക. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്‌സ്, പോലീസ്, തപാൽ വകുപ്പ് ജീവനക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ മറ്റു അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരെ ആദരിക്കുക. പിന്നെ ഒരു കാര്യം കൂടി, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ മറക്കരുത്.